നിഹാരിക (Nebula)

വാനനിരീക്ഷകരിൽ എന്നും കൗതുകമുണർത്തിയ അതിമനോഹരമായ ആകാശ വസ്തുക്കൾ ആണ് നിഹാരികകൾ അഥവാ നെബുല. നെബുല എന്ന ലാറ്റിൻ മൂലപദത്തിന്റെ അർത്ഥം പുക, ബാഷ്പം,മൂടൽമഞ്ഞു,നിശ്വാസം എന്നൊക്കെയാണ്. ബഹിരാകാശത്ത് വാതകങ്ങളും (പ്രധാനമായും ഹൈഡ്രജൻ, ഹീലിയം) പൊടിപടലങ്ങളും മൂലം രൂപപ്പെടുന്ന ഒരു മേഘ പാളി ആണ് നെബുല. ഒരു മേഘം എന്ന് വിശേഷിപ്പിക്കാമെങ്കിലും നെബുലയുടെ വിസ്തീർണ്ണം വളരെ വലുതാണ്. നൂറുകണക്കിന് light years വലിപ്പമുള്ളതാണ് പല നെബുലകളും. എങ്കിലും ഇവയുടെ സാന്ദ്രത വളരെ കുറവാണ്. ഭൂമിയുടെ വലുപ്പമുള്ള ഒരു നെബുലയുടെ പിണ്ഡം കുറച്ച് കിലോഗ്രാം മാത്രമായിരിക്കും.
നക്ഷത്രങ്ങളുടെ ഉത്ഭവ കേന്ദ്രങ്ങൾ കൂടിയാണ് നെബുലകൾ. നെബുലകൾ ഗുരുത്വാകർഷണബലം മൂലം ചെറുതാവുന്നതിലൂടെയാണ് protostar രൂപം കൊള്ളുന്നതും പിന്നീട് അവ നക്ഷത്രമായി പരിണമിക്കുന്നതും. നക്ഷത്രങ്ങളുടെ ഉല്പത്തിയെ സംബന്ധിച്ച് നമ്മൾ നേരത്തെ സംസാരിച്ചത് ആണല്ലോ. ഈഗിൾ നെബുലയുടെ നക്ഷത്ര ഉത്ഭവ മേഖലകളുടെ Hubble telescope പകർത്തിയ ചിത്രങ്ങൾ pillers of creation എന്ന പേരിൽ ലോകപ്രസിദ്ധമാണ്.


നെബുലകൾ ആദ്യമായി നിരീക്ഷിച്ചത് ആരാണ് എന്നത് വ്യക്തമല്ല. എങ്കിലും 964 ൽ പേർഷ്യൻ വാനനിരീക്ഷകൻ ആയ Abd al- Rahman al- suf അദ്ദേഹത്തിന്റെ പ്രസിദ്ധമായ “book of fixed stars”എന്ന ‘ഒരു ചെറിയ മേഘം’ നിരീക്ഷണം ത്തെ പറ്റി പരാമർശിച്ചിട്ടുണ്ട്.

Book of fixed stars

1054ൽ നടന്ന supernova യുടെ പൊട്ടിത്തെറി മൂലം crab nebula ഉണ്ടായതിനെപറ്റി ചൈനീസ് പരാമർശങ്ങളുണ്ട്.1610 Nicolas Claude de Piersec Orion nebula കണ്ടത്തി.1659 Christian Huygen ഇതിന്റെ വ്യക്തമായ നിരീക്ഷണങ്ങൾ നടത്തി.1715 ൽ edmond halley ആണ് നെബുല കളെ ആറായി തരംതിരിച്ച് പഠനം നടത്തിയത് എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ Vesto Slipher, Edwin Hubble തുടങ്ങിയവരുടെ പഠനങ്ങൾ വഴിയാണ് നെബുല കളെ പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ ലോകത്തിന് ലഭിച്ചത്. നെബുലകൾ പ്രധാനമായും നാലായി തരംതിരിച്ചിരിക്കുന്നു.

Diffuse nebula

മിക്ക നേബുലകളും ഈ ഗണത്തിൽ പെടുന്നവയാണ്.ഇവയ്ക്ക് വ്യക്തമായ അതിരില്ല. ഡിഫ്യൂസ് നെബുലകളെ emission nebula, reflection nebula, dark nebula എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. Emission nebula പ്രകാശം പുറന്തള്ളുന്നവയാണ്. Reflection nebula സ്വന്തമായി പ്രകാശം ഇല്ലെങ്കിലും അടുത്തുള്ള നക്ഷത്രങ്ങളുടെ പ്രകാശം പ്രതിഫലിപ്പിക്കുന്നവയാണ്. Dark nebula പ്രകാശത്തെ കടത്തിവിടാത്തതിനാൽ ഇരുണ്ട മേഘങ്ങൾ ആയി കാണപ്പെടുന്നു.

Planetary Nebula

നക്ഷത്രങ്ങളുടെ അവസാനകാല പരിണാമം മൂലം ഉണ്ടാകുന്നവയാണ് planetary nebula. വെള്ളക്കുള്ളന്മാരായി നക്ഷത്രങ്ങൾ മാറുമ്പോൾ അവയുടെ പുറം പാളി planetary nebula ആയി പരിണമിക്കുന്നു.

Proplanetary Nebula

Planetary nebula ആവുന്നതിനു മുമ്പ് ഉള്ള നക്ഷത്രങ്ങളുടെ ഒരു അവസ്ഥയാണ് proplanetary nebula

Supernova Remnants

Supernova explosions പുറന്തള്ളുന്ന വാതകമാണ് supernova remnant nebula ആയി മാറുന്നത്.

നെബുലകളെ കാണാമോ?

ചില നെബുലകൾ നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാൻ ആവുന്നതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് orion nebula ആണ്. Orion അഥവാ വേട്ടക്കാരൻ നക്ഷത്ര സമൂഹത്തിൽ orion belt ന് പടിഞ്ഞാറായി orion nebula നിരീക്ഷിക്കാവുന്നതാണ്. അടുത്ത തവണ രാത്രി ആകാശം നിരീക്ഷിക്കുമ്പോൾ ഓറിയോൺ നെബുല കൂടി കണ്ടെത്താൻ ശ്രമിക്കുമല്ലോ.

Leave a comment