കിർലിയൻ ഫോട്ടോഗ്രാഫി

ജീവനുള്ള എല്ലാ വസ്തുക്കളിലും ജൈവോർജം (life force) ഉണ്ട്. ആ ഊർജ്ജ ക്ഷേത്രം (energy field) വസ്തുവിന് പുറത്തേക്കും പ്രകാശവലയങ്ങൾ തീർത്തു കൊണ്ട് വ്യാപിച്ചുകിടക്കുന്നു. ഇതാണ് ഓറ ( തേജോ വലയം ) എന്ന സങ്കൽപ്പം. ഈ ജൈവോർജം എന്നത് ഒരു പൗരാണിക ഭാരതീയ സങ്കൽപ്പമാണ്.ഈ സങ്കൽപ്പത്തിലധിഷ്ഠിതമായ നിരവധി ചികിത്സാരീതികൾ വരെയുണ്ട്.റെയ്കി, പ്രാണിക് ചികിത്സ, സ്പർശചികിത്സ തുടങ്ങി യോഗ, ക്വിഗോംഗ്, അക്യുപങ്ങ്ചർ എന്നിവ വരെ ഇതിലധിഷ്ഠിതമാണ്. പ്രത്യേക സൈക്കിക് പവർ ഉള്ളവർക്ക് മാത്രമാണത്ര ഓറ കാണാൻ കഴിയുക. എന്നാൽ 1939 ൽ Semyon Davidovich Kirlian കിർലിയൻ ഫോട്ടോഗ്രാഫി വികസിപ്പിച്ചെടുത്തപ്പോൾ അതിൽ പല ജൈവ അജൈവ വസ്തുക്കളിലെയും ഓറ കാണാൻ കഴിഞ്ഞത്രേ. ഒന്നിനു പുറമേ ഒന്നായി ഏഴു നിറങ്ങളിൽ നമ്മുടെ ശരീരത്തെ പൊതിഞ്ഞാണ് ഓറ കാണപ്പെടുന്നതെന്നും നമ്മുടെ മാനസികാവസ്ഥ, ബാഹ്യാവസ്ഥാ മുതലായവ ഇവയിലൂടെ മനസിലാക്കാമെന്നും രോഗലക്ഷണങ്ങൾ വന്നു തുടങ്ങുന്നതിനു മുമ്പ് തന്നെ ഇവയിലൂടെ രോഗനിർണയം നടത്താമെന്നും പല E.S.P (Extra sensory perception) ആചാര്യന്മാരും അവകാശപ്പെടുന്നു.

അമേരിക്കയിൽ അത്ഭുത പ്രതിഭാസങ്ങളെ പറ്റി അന്വേഷിക്കുന്നവരുടെ സംഘടനയായ CSICOP( Committe for the Scientific Investigation Of Claims) സൈക്കിക്കുകളുടെ ഓറ ദർശന ശേഷി പലതവണ പരീക്ഷിച്ചതാണ്. അവയെല്ലാം പരാജയപ്പെടുകയാണുണ്ടായത്.എന്നിരുന്നാലും ഈ സമയത്തും ഓറ യാഥാർത്ഥ്യമാണെന്നും കിർലിയൻ ഫോട്ടോഗ്രാഫി ആണ് ഓറ പഠനത്തിനുള്ള ശാസ്ത്രീയമാർഗമെന്നും വാദിക്കുന്ന ധാരാളം പേരുണ്ട്.2018 ജൂൺ 14ന് Energy Healing Institute ന്റെ സ്ഥാപകയും ഡയറക്ടറുമായJill Leigh എഴുതിയ ആർട്ടിക്കിളിൽ ഓറയെയും ഓറ പഠനത്തിനായി കിർലിയൻ ഫോട്ടോഗ്രാഫി ഉപയോഗപ്പെടുത്തുന്നതിനെയും സാധൂകരിക്കുന്നുണ്ട്. കിർലിയൻ ഫോട്ടോഗ്രാഫ് അതെടുക്കുന്ന ആ നിമിഷത്തിൽ മാത്രം നമ്മളിൽ നിലനിൽക്കുന്ന energy field ആണ് കാണിക്കുന്നതെന്നും അതുകൊണ്ട് ഓറയും എനർജി ഫീൽഡും നിരന്തരം ചലിച്ചു കൊണ്ടിരിക്കുവാണെന്നും Jill Leigh പറയുന്നു.കൂടാതെ ഇവർ ഓറയിൽ കാണപ്പെടുന്ന നിറങ്ങളെ അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. അവസാനം പറയുന്നത് നിങ്ങളുടെ ഓറയുടെ കിർലിയൻ ഫോട്ടോഗ്രാഫ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളിൽ 7 നിറങ്ങളിലുള്ള ഒരു റേഡിയൻസ് കാണപ്പെടുന്നു എന്നാണ്.
നമ്മുടെ വിശ്വാസങ്ങൾ പലതാണ്. ഓറയിലും ജൈവോർജത്തിലും ഉറച്ചു വിശ്വസിക്കുന്നവരാകും നിങ്ങൾ.എന്നാൽ ഞങ്ങൾ ഇവിടെ കിർലിയൻ ഫോട്ടോഗ്രാഫി ഓറപഠനത്തിന് ഉപയോഗിക്കുന്നതിലെ അശാസ്ത്രീയത മാത്രമാണ് പറയുന്നത്.
ആദ്യമായി കിർലിയൻ ഫോട്ടോഗ്രാഫിയുടെ ഉപയോഗ സജ്ജീകരണങ്ങൾ നോക്കാം. 15000-60000 വോൾട്ടും വളരെ ചെറിയ കറണ്ടുമുള്ള ഒരു ഉയർന്ന frequency Tesla coil ന്റെ ഒരു ടെർമിനൽ ഒരു ലോഹത്തകിടുമായി ബന്ധിപ്പിക്കുന്നു. മറ്റൊരു ടെർമിനൽ എർത്ത് ചെയ്യുന്നു. തകിടിനു മുകളിൽ ഒരു ഗ്ലാസ്പ്ലേറ്റ്, അതിനു മുകളിൽ ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റ് അതിനുമുകളിൽ ഫോട്ടോ എടുക്കേണ്ട വസ്തു, വസ്തുവിനും മീതെ അതിനെ അമർത്തി നിർത്താൻ ഭാരമുള്ള ലോഹത്തകിട്. അതിനെയും എർത്ത് ചെയ്യണം. ഇനി Switch on ആക്കി ആവശ്യമായ ഫോട്ടോഗ്രാഫ്സ് എടുക്കാം.

ഇത്തരത്തിൽ ഏതു വസ്തുവിന്റെ വേണമെങ്കിലും ഫോട്ടോ എടുക്കാം. ഇല, നാണയം, നമ്മുടെ കൈപ്പത്തി, അങ്ങനെ എന്തും (അജൈവ വസ്തുക്കളുടെ life force, അവയുടെ വൈകാരിക തലം എന്നിവയൊക്കെ എപ്രകാരമാണ് കാണപ്പെടുക എന്ന ചോദ്യം ഇതിന്റെ പ്രചാരകർ കേട്ടില്ലെന്ന് നടിക്കുന്നു.)

കിർലിയൻ ഫോട്ടോസ് രൂപപ്പെടുന്നത് ഇപ്രകാരം അമാനുഷികവാദങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെയല്ല. ഉയർന്ന വോൾട്ടേജ് പ്രയോഗിക്കുമ്പോൾ വസ്തുവിന് മേലെ വച്ചിരിക്കുന്ന ലോഹത്തകിടിൽ നിന്നും അത്യധികം ഊർജമുള്ള ഇലക്ട്രോണുകൾ പുറപ്പെടുകയും അവ വായു തന്മാത്രകളെ അയണീകരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രകാശമാണ് വർണവലയമായി കാണപ്പെടുന്നത്. ഈ പ്രതിഭാസം കൊറോണ പ്ലാസ്മ ഡിസ്ചാർജ് എന്നറിയപ്പെടുന്നു.അതല്ലാതെ വസ്തുവിൽ നിന്ന് ഒരു വലയവും പുറപ്പെടുന്നില്ല.
ഇനി നമുക്ക് Jill Leigh പറഞ്ഞത് പരിശോധിക്കാം. ഓരോ നിമിഷത്തിലും വ്യത്യസ്ത ഊർജമണ്ഡലം ആയിരിക്കും നമുക്ക് ചുറ്റും ഉള്ളത് അത് സദാ ചലനാത്മകമാണ് എന്നത്. വലയങ്ങളുടെ വ്യാപ്തിയും ശോഭയും നിറങ്ങളുടെ വിതരണവുമെല്ലാം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും;വായുമർദം, ആർദ്രത, വസ്തുവിന്റെ നനവ്, വസ്തുവില നുഭവപ്പെടുന്ന മർദം, എക്സ്പോഷർ ടൈം എന്നിവയാണ് പ്രധാനം. കാലിഫോർണിയയിലെ ഒരു പരീക്ഷണത്തിൽ ചിത്രമെടുക്കുന്ന ഇലയുടെ അടുത്തേക്ക് കൈ കൊണ്ടു പോകുമ്പോഴും ഇല പറിക്കുമ്പോഴും ചിത്രത്തിലെ വർണ വലയങ്ങൾക്ക് മാറ്റമുണ്ടാകുന്നതായി കാണപ്പെട്ടു.ഇത് ഇലയുടെ വൈകാരിക പ്രതികരണമാണെന്ന് അവർ വാദിച്ചു. എന്നാൽ വളരെ ഉയർന്ന electric field ലേക്ക് എത് വസ്തു കൊണ്ടുചെന്നാലും ഫീൽഡിന്റെ രൂപം അത് മാറ്റുകയും തന്മൂലം കൊറോണ ഡിസ്ചാർജിന് മാറ്റമുണ്ടാകുകയും ചെയ്യും.
1966 ൽ നടന്ന ഒരു പരീക്ഷണം വളരെയേറെ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഫാന്റം ലീഫ് എഫക്ട് എന്നാണ് ഈ പ്രതിഭാസം അറിയപ്പെട്ടത്.അവർ ആദ്യം ചെയ്തത് ഒരു ഇലയുടെ കിർലിയൻ ഫോട്ടോ എടുത്തു. പിന്നീട് ഇലയുടെ പകുതി മുറിച്ചുകളഞ്ഞ ശേഷം വീണ്ടും ഫോട്ടോ എടുത്തു. രണ്ടാമത്തെ ചിത്രത്തിൽ മുറിച്ചു കളഞ്ഞ ഭാഗത്തിന്റെ കൂടെ ചിത്രം അവ്യക്തമായി കാണപ്പെട്ടു.ഇത് ഇലയുടെ വിട്ടു പോകാൻ കൂട്ടാക്കാത്ത ജൈവോർജമാണെന്നവർ വാദിച്ചു.ഇത് കേട്ട് ശാസ്ത്രലോകം അത്ഭുതപ്പെട്ടു. വീണ്ടും പരീക്ഷണങ്ങൾ ആരംഭിച്ചു. ഒരുതവണ ചെയ്തപ്പോൾ ഗ്ലാസ് പ്ലേറ്റ് നന്നായി തുടച്ചു വൃത്തിയാക്കിയിട്ടാണ് പരീക്ഷിച്ചത്. അവിടെ ഫാന്റം കാണപ്പെട്ടില്ല. പൂർണമായ ഇലയ്ക്കു മീതെ പ്ലേറ്റ് അമർത്തി വെച്ചപ്പോൾ അതിൽ പതിഞ്ഞ ഈർപ്പവും പൊടിയുമാണ് ഫാന്റത്തെ സൃഷ്ടിച്ചത്.
ഇപ്രകാരം ഓറയുടെ സാന്നിദ്ധ്യമില്ലെന്ന് കാണിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. കിർലിയൻ ഫോട്ടോഗ്രാഫി വികസിപ്പിച്ചെടുത്തപ്പോൾ സെയ്മൻ കിർലിയൻ അത് ജീവശാസ്ത്ര പഠനത്തിന് ഉപകാരപ്പെട്ടേക്കാം എന്നാണ് കരുതിയിരുന്നത്. ചിലപ്പോൾ അങ്ങനെ ഒരു സാധ്യത ഉണ്ടാകാം.എന്നാൽ പഠനങ്ങൾ ആ വഴിക്കല്ല നടക്കുന്നത്. ഏതായാലും ഇതാണ് അവസാനമെന്ന് പറഞ്ഞ് എല്ലാം തള്ളികളയുക എന്നത് ശാസ്ത്രത്തിന്റെ രീതി അല്ല.പഠനങ്ങൾ നടക്കുവാണ്.ശാസ്ത്ര പ്രബുദ്ധരാണെന്ന് അഹങ്കരിക്കുന്ന ജനതയാണ് നമ്മൾ എന്നാൽ ഈ നട്ടാൽ കുരുക്കാത്ത നുണകൾ ശാസ്ത്രത്തിന്റെ മേലങ്കിയോടെ പ്രചരിപ്പിക്കുന്നത് പല പ്രമുഖരും തന്നെയാണ് അതിനാൽ ശാസ്ത്ര സത്യം സമൂഹത്തിൽ പ്രചരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

References
ശാസ്ത്രവും കപടശാസ്ത്രവും;കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം

https://spiritualityhealth.com/articles/2018/06/14/can-you-capture-your-aura-with-a-kirlian-photograph

Kirlian Photography: The Myth and The Science Behind It

ഈ ബ്ലോഗ് ഇന്ത്യൻ കാഴ്ചപ്പാടിൽ അകണം എന്നുണ്ടായിരുന്നു. അതിനാൽ എങ്ങനെ ആണ് ഈ തെറ്റായ തിയറി നമ്മുടെ സമൂഹത്തിൽ പ്രചരിക്കുന്നതെന്ന് ഈ വീഡിയോയിലൂടെ മനസിലാകും.

13 thoughts on “കിർലിയൻ ഫോട്ടോഗ്രാഫി

  1. Iniyum iniyum munpot nalla adipoli ayit povatte…..nale orunal ninte experiments um. Athinte conclusions um discussion um allam vayikkan pattatte…..All the very best future Dr.Atheena😘😘😘😘

    Liked by 1 person

  2. This article is indeed a blow to those who twist scientific facts for their benefit, especially in the Indian political contex. Good work Atheena and Anna. All the best my dear friends, go ahead.

    Liked by 1 person

  3. This article is indeed a blow to those who twist scientific facts for their interest,especially in Indian political scenario. Good work Atheena and Annamma. Go ahead………

    Liked by 1 person

  4. Brilliant work dear guys… Describing the fact in Indian scenario is today’s need and so it is highly appreciable. Waiting for your next work….

    Liked by 1 person

  5. Brilliant work dear guys… Describing the fact in Indian scenario is today’s need which makes it highly appreciable.Waiting for the next great work…

    Liked by 1 person

Leave a comment