Paranormal investigation II

മനുഷ്യൻ ആദിമുതൽക്ക് തന്നെ ചിന്തിച്ച് തുടങ്ങിയ ഒന്നാണ് മരണാനന്തര ജീവിതം. അതിനാൽ തന്നെ അതിനെ സംബന്ധിക്കുന്ന എന്തും അവളിൽ കൗതുകം ജനിപ്പിക്കുന്നു. വിശ്വാസത്തിനപ്പുറം ഈ കാര്യത്തിന് ശാസ്ത്രീയ വിശദീകരണം വന്നാലോ??

Paranormal Investigators മൂന്ന് കാറ്റഗറിയുണ്ട് . ഇവരുടെ അന്വേഷണത്തിന്റെ സമീപനത്തെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെ തിരിച്ചിരിക്കുന്നത്. ഒന്നാമതായി Faith based groups. അതായത് ഇവർ ഇതിന്റെ മതപരവും ആത്മീയപരവുമായ വശങ്ങളാണ് കാണാൻ ശ്രമിക്കുന്നത്. പണ്ടേ എഴുതി തള്ളപ്പെട്ട യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത മാർങ്ങളാണ് ഇവർ ഉപയോഗിക്കുന്നത് . പിന്നെയുള്ള ഒരു കാറ്റഗറിയാണ് ശാസ്ത്രീയ മനോഭാവത്തോടെ ഇതിനെ നോക്കി കാണുന്നവർ . അവർ തുറന്ന ചിന്താഗതിയാണ് വെച്ച് പുലർത്തുന്നത്. നല്ല ശാസ്ത്രജ്ഞൻ ഒരിക്കലും denier ആയിരിക്കില്ല. അവർ സത്യം അന്വേക്ഷിക്കുന്നു അത് കണ്ടെത്തുന്നു.ഇനി അവസാന കാറ്റഗറിക്കാർ, pseudo scientific Paranormal investigators. ശാസ്ത്രീയമായ പഠനങ്ങളിലൂടെയും , കണ്ടെത്തലുകളിലൂടെയും ഉപകരണങ്ങളുടെ തെറ്റായ ഉപയോഗങ്ങളിലൂടെയും ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പണവും പെട്ടന്നുള്ള പ്രശസ്തിയുമാണ് ഇവരുടെ ലക്ഷ്യം. പല ടി.വി സീരിസുകളിലൂടെയും മറ്റും പ്രശസ്തി നേടാനും മാർക്കറ്റിംഗ് നടത്താനും ഇവർ ശ്രമിക്കുന്നുണ്ട്. Para activity യുടെ സാന്നിധ്യം പരിശോധിക്കാൻ ചില ഉപകരണങ്ങൾ അടങ്ങിയ Ghost Kit വരെ വിപണിയിൽ ഉണ്ട്. ഇത്തരം കച്ചവട മനോഭാവത്തോടെയാണ് ഇവർ ഇതിനെ നോക്കി കാണുന്നത്.

തന്മാത്രകളും ആറ്റങ്ങളും അയ ണീകരിക്കപെടുമ്പോൾ പുറപ്പെടുന്ന ആൽഫ, ബീറ്റാ , ഗാമാ വികരണങ്ങളെ കണ്ടു പിടിക്കാനും കണക്കാകാനുമുള്ള ഒരു ഉപകരണമാണ് Geiger Muller counter. അതായത് ‘ghost’ ആറ്റങ്ങൾ കൊണ്ട് നിർമിതമല്ലെങ്കിൽ നമുക്ക് ഈ ഉപകരണം Ghost hunting നായി ഉപയോഗിക്കാനാവില്ല. Ghost തന്മാത്രാ നിർമിതമാണ് എന്നതിന് യാതൊരു തെളിവുമില്ല എന്ന് മാത്രമല്ല അത് ഒരു അഭൗതിക വസ്തുവായാണ് നമ്മൾ കണക്കാക്കുന്നത്.

ചില ഇൻവെസ്റ്റിഗേറ്റർസ് dowsing rods Ghost hunting നായി ഉപയോഗിക്കാറുണ്ട്.ഇത് ലോഹ നിർമിതമോ അല്ലെങ്കിൽ തടികൊണ്ടുള്ളതോ ആയ ഒരു സ്റ്റിക്ക് മാത്രമാണ്. ജലം, ധാതു, സ്വർണ്ണം, എണ്ണ മുതലായ ഭൗതിക വസ്തുക്കളുടെ സാന്നിദ്ധ്യം മനസിലാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. അത് Ghost hunting നായി ഉപയോഗിക്കുന്നത് ഒരു തരത്തിലും ശാസ്ത്രീയമാകില്ല.

voice recorders ഉം മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വെച്ച് Ghost ന്റെത് എന്ന് പറയപ്പെടുന്ന ശബ്ദങ്ങൾ record ചെയ്യുന്നതിനെയാണ് Electronic Voice phenomena എന്നു പറയുന്നത്. paranormal Orgin ൽ നിന്നുള്ള ശബ്ദം റെക്കോർഡ് ചെയ്യാൻ ഇൻവെസ്റ്റിഗേറ്റേഴ്സ് handheld Voice recorders ഉപയോഗിക്കാറുണ്ട് . Haunt ചെയ്യപ്പെട്ടു എന്ന് പറയപെടുന്ന വീട്ടിലോ, മുറിയിലോ അവർ കറങ്ങി നടന്ന് ഈ Origin നെ അഭിസംബോധന ചെയ്ത് ആ ശബ്ദം ഇവർ record ചെയ്യുന്നു എന്നാണ് പറയുന്നത് . ശരിയാണ് , ശബ്ദങ്ങൾ കേട്ടേക്കാം. പക്ഷേ ആ ശബ്ദത്തിന്റെ സ്രോതസ്സ് എന്തു വേണേൽ ആവാം – മനുഷ്യന്റെയോ, പൂച്ചയുടെയോ, കാറ്റിന്റെയോ അങ്ങനെ എന്തും. ഒരു ഇരുട്ടു മുറിയിൽ ആ ശബ്ദ സ്രോതസ്സ് ഏതാ എന്ന് തീരുമാനിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടിത് ഒരു ആധികാരികമായ വഴിയാണെന്ന് പറയാനെ ആകില്ല.

മറ്റൊരു പ്രധാനപ്പെട്ടതും പ്രശസ്തവുമായ മാർഗമാണ് ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ചുള്ള detection.‌ഈ ക്യാമറയിൽ പുകപടലം പോലൊരു രൂപം പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.ഇത് പ്രേതമാണെന്നും ഇതാണ് അതിനുള്ള ശാസ്ത്രീയ തെളിവെന്നും അവർ പ്രചരിപ്പിക്കുന്നു. എന്നാൽ ഈ ക്യാമറയുടെ പ്രത്യേകത ഇവ lower frequency wavelength നെയാണ് detect ചെയ്യുന്നത് എന്നതാണ്.അതായത് പ്രകാശ തരംഗങ്ങളിലെ വ്യതിയാനം അല്ല താപതരംഗങ്ങളിലേതാണ് ഇത് അടയാളപ്പെടുത്തുന്നത്. ഒരു പ്രകാശ സ്രോതസ് നമ്മൾ അണച്ചാൽ നിമിഷങ്ങൾക്കകം അവിടം ഇരുട്ടിലാകും. എന്നാൽ ഒരു താപ സ്രോതസ് അവിടെ നിന്ന് നീക്കം ചെയ്താലും താപം കുറേ സമയത്തിന് ശേഷവും അവിടെ തന്നെ നിലനിൽക്കും. നമ്മുടെ ശരീരവും താപ സ്രോതസാണ്. ആ ക്യാമറയിൽ കാണപ്പെടുന്ന രൂപം ഏതെങ്കിലും മനുഷ്യ ശരീരത്തിലെ താപകണികകൾ രൂപപ്പെടുത്തിയതാകാം.

Electromagnetic field meter (EMF meter ) electromagnetic field നെ identify ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണമാണ്. അതായത് Electric field ഉം Magnetic field ഉം ഉള്ള എല്ലാ ഭൗതിക വസ്തുക്കളെയും detect ചെയ്യാൻ ഇവയ്ക്ക് സാധിക്കും. ഈ സ്പിരിറ്റ്സ് അഭൗതികമാണെന്നിരിക്കെ അതിന് EM Waves ഉണ്ടാക്കാനും സാധിക്കില്ല.

അതായത് പ്രേതം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തേക്കാൾ പ്രധാനം ഈ ഉപകരണങ്ങൾ ഒന്നും Ghost hunting ന് ഉള്ള ശാസ്ത്രീയമായ detection രീതികൾ അല്ല എന്നുള്ളതാണ് . സിനിമകൾ ഇങ്ങനെയുള്ള pseudo scientific ways ന്റെ ജനപ്രീതി കൂട്ടുകയും ചെയ്യുന്നുണ്ട്
നിശ്ചയമായും അടുത്ത തവണ ഇത്തരത്തിലൊരു കഥ കേൾക്കുമ്പോൾ അത് കണ്ണടച്ച് വിശ്വസിക്കുന്നതിന് പകരം ചോദ്യങ്ങൾ ചോദിക്കുകയും യുക്തിപരമായി ചിന്തിക്കുകയും ഒരു ശാസ്ത്രിയ വിശദീകരണത്തിനായി കാത്തിരിക്കുകയും ചെയ്യുക.

References

Science reporter dated September 2016

Leave a comment